11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 10, 2024
September 9, 2024
September 9, 2024
September 9, 2024
September 8, 2024

രാജ്യത്ത് കോണ്‍ഗ്രസിനേയും നിരോധിക്കണം: കര്‍ണാടക ബിജെപി അധ്യക്ഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 30, 2022 3:39 pm

പോപ്പുലര്‍ ഫ്രണ്ടിനെ പോലെ കോണ്‍ഗ്രസിനേയും നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടക ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.പിഎഫ്ഐ, എസ്ഡിപിഐ .(സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), കെഎഫ്ഡി (കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി) തുടങ്ങിയ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നുണ്ട്.

അതിനാല്‍ കോണ്‍ഗ്രസിനെ രാജ്യത്ത നിന്ന് നിരോധിക്കണം. അല്ലെങ്കിലത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണ്.അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ച പശ്ചാത്തലത്തിലാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. 

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നുഅതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ. ശിവകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടന്നിരുന്നു. ഈ സംഭവവുംഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താനുള്ള ബിജെപി പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Eng­lish Summary:
Con­gress should also be banned in the coun­try: Kar­nata­ka BJP president

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.