Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ തന്നെ പിരിവ് തുടങ്ങാൻ കോൺഗ്രസ്; ഒരു വാർഡിൽ നിന്നും 60,000 കണ്ടെത്തണം

രാഹുൽ മാക്കൂട്ടത്തിൽ ഉള്‍പ്പെടെ ഉണ്ടാക്കിയ വിവാദങ്ങൾ കത്തിനിൽക്കേ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ തന്നെ പിരിവ് തുടങ്ങാൻ കോൺഗ്രസ്. ഒരു വാർഡിൽ നിന്നും 60,000 കണ്ടെത്തണമെന്നാണ് കെപിസിസി നിർദേശം. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ 10 ശതമാനം ഡിസിസിക്ക് നൽകണം. 

ബാക്കിത്തുക തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ചെലവഴിക്കാം. പണം സംഭരിക്കുന്നതിനുള്ള കൂപ്പണും വീടുകളിൽ നൽകുന്നതിനുള്ള അഭ്യർത്ഥനയും വാൾപോസ്റ്ററുകളും കെപിസിസി തയ്യാറാക്കി കഴിഞ്ഞു.
വയനാട് ഫണ്ട് പിരിവില്‍ കൃത്രിമം കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കുകയാണ് കോൺഗ്രസ് വീണ്ടും പിരിവിന് ആഹ്വനം ചെയ്തത്. ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ യൂത്ത് കോൺഗ്രസ്സ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. 50,000 രൂപയെങ്കിലും പിരിച്ചു നല്‍കാത്തവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version