റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ അക്രമം. സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമത്തിന് ശേഷം നടന്‍ തങ്ങളെ അസഭ്യം പറഞ്ഞുവെന്നും കയ്യേറ്റം ചെയ്തുവെന്ന് മഹിളാകോണ്‍ഗ്രസ് പരാതിയെ തുടര്‍ന്ന് ജോജുവിനെ മരട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി .
ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള പ്രധാന റോഡിലെ ഗതാഗതം പൂര്‍ണമായും തടഞ്ഞായിരുന്നു കോണ്‍ഗ്രസ് സമരം. ഒരുമണിക്കൂറിലേറെ ട്രാഫിക്ക് കുരുക്കില്‍ അകപ്പെട്ടതോടെ പ്രതിഷേധവുമായി ജോജുവും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഗര്‍ഭിണികള്‍ അടക്കം കുരുക്കില്‍ കുടുങ്ങിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴങ്ങിയില്ല . പോലീസും നടപടിക്ക് തുനിഞ്ഞില്ല. അവസാനം ജോജുവിന്റെ വാഹനം അടിച്ചുതകത്തപ്പോളാണ് പോലീസ് ഇടപെടല്‍ ഉണ്ടായത്.
ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സമരത്തിനിടെ വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.സമരത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ലെന്നു ഡിസിപി പറഞ്ഞു
ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതില്‍ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്കമാണ് ഉണ്ടായത്. കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.
English Summary: Congress violence in Kochi: Actor Jojo’s vehicle smashed
You may like this video also