ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് വീണ്ടും ഹൈക്കോടതി. പാലിക്കാൻ ഉദേശ്യമില്ലാതെ മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ പറ്റുകയുള്ളുവെന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ കൊല്ലം പുനലൂർ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് പ്രതിയായ യുവാവ് നൽകിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മലയാളികളായ ഇരുവരും ഓസ്ട്രേയിൽ വെച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹര്‍ജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ യുവാവ് തയാറാകാത്തതിനെ തുടർന്നാണ് കൊല്ലം പുനലൂർ പൊലിസിൽ യുവതി പരാതി നൽകിയത്.
ലൈംഗിക ബന്ധം നടന്നത് ഉഭയ സമ്മത പ്രകാരമാണന്ന് പ്രഥമ വിവര റിപ്പോർട്ടിൽനിന്ന് വ്യക്തമാണ്. വിവാഹിതയായ ഒരു സ്ത്രീക്ക് നൽകുന്ന വിവാഹ വാഗ്ദാനം പാലിക്കാൻ കഴിയാത്ത വാഗ്ദാനമാണ്. നിലവിൽ വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരാളെ വിവാഹം ചെയ്യാനാവില്ലെന്ന് യുവതിക്കും അറിയാം. നിയമപരമായി നിലനിൽക്കാത്ത അത്തരം വാഗ്ദാനത്തിന്റെ പേരിൽ ബലാത്സംഗ കുറ്റം ചുമത്താൻ കഴിയില്ലെന്നും നേരത്തെ ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച രണ്ട് സമാനവിധികളുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അതോടൊപ്പം വഞ്ചനാ കേസും നിലനിൽക്കില്ലെന്ന് കോടതി വ്യക്താക്കി. തുടർന്ന് പ്രതിക്കെതിരെ ചുമത്തിയ ഐപിസി 376,417,493 വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.
English Summary: Consensual sex is not rape; Repeatedly by the High Court
You may also like this video