Site iconSite icon Janayugom Online

നിർമ്മാണ തൊഴിലാളി ഫെഡറേഷൻ മേഖലാ ജാഥകള്‍ക്ക് തുടക്കം

AITUCAITUC

നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേഖലാ പ്രക്ഷോഭ ജാഥകള്‍ ആരംഭിച്ചു.
വടക്കന്‍ മേഖലാ ജാഥാ ലീഡര്‍, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണന് പതാക കൈമാറി ദേശീയ ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ നാരായണൻ മൈലൂല അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ, നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താൻ, എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി രാജൻ, റബ്ബർ ആന്റ് ക്യാഷ്യു ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് കുര്യക്കോസ്, വി സുരേഷ് ബാബു, കെ കുഞ്ഞിരാമൻ, കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ജാഥ 8ന് തൃശൂർ ജില്ലയിലെ മാളയിൽ സമാപിക്കും. 

തെക്കന്‍ മേഖലാ ജാഥ പാറശാലയില്‍ ലീഡര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സിപി മുരളിക്ക് പതാക കൈമാറി എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി അരവിന്ദാക്ഷൻ, പ്രസിഡന്റ് എസ് എ റഹീം, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് മധുസൂദനൻ നായർ, സി സുന്ദരേശൻ നായർ, എൻ രാഘവൻ നാടാർ, മണ്ഡലം സെക്രട്ടറി പുത്തൻക്കട വിജയൻ, സിപിഐ എൽ സി സെക്രട്ടറി അനീഷ് ആന്റണി , കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി ബാബുരാജ്, പ്രസിഡന്റ് തങ്കസ്വാമി, ഉഷ സുരേഷ്, വിൽസ് കുമാർ, അനീഷ് പി മണി, രാജി എന്നിവർ സംസാരിച്ചു. സി വി ശശി വൈസ് ക്യാപ്റ്റനും ഡി അരവിന്ദാക്ഷൻ ഡയറക്ടറുമായ ജാഥയിൽ എൻ എസ് ശിവപ്രസാദ്, തങ്കമണി ജോസ്, ബി മോഹൻദാസ്, കെ ടി പ്രമദ്, വി കെ ശ്രീജ എന്നിവർ അംഗങ്ങളാണ്. തെക്കൻ മേഖലാ ജാഥ പറവൂരിൽ സമാപിക്കും

Eng­lish Sum­ma­ry: Con­struc­tion Work­ers Fed­er­a­tion begins region­al marches

You may also like this video

Exit mobile version