Site iconSite icon Janayugom Online

കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പ്രക്ഷോഭ സമരം ഫെബ്രുവരിയിൽ

ബിൽഡിംഗ്‌ & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, മാസങ്ങളായി കുട്ടിശ്ശികയായ പെൻഷനുകൾ നൽകുക, രണ്ട് വർഷമായി തടഞ്ഞു വെച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) തുടർ സമര പരിപാടികൾ സംഘടിപ്പിക്കുവാൻ ഫെഡറേഷൻ വൈസപ്രസിഡന്റ് സ. കെ. വി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി, ക്ഷേമ ബോർഡ്‌ മെമ്പർ സി. പി. മുരളി എന്നിവർ സംസാരിച്ചു.

റിപ്പോർട്ടിന്റെ ചർച്ചയിൽ ഡി. അരവിന്ദാക്ഷൻ, പേട്ട രവി,കെ. വി. കൃഷ്ണൻ, പി. ശിവദാസ്, കെ. സി. ജയപാലൻ, കെ. ഡി. വിശ്വനാഥൻ, പി. ശ്രീകുമാരൻ, എം.എ. റസാഖ്,എ. ദാമോദരൻ, മുരളീധരകുറുപ്പ്, എ. സുന്ദരൻ, എ. എ. സുധാകരൻ, സി. വി. ശശി,ത്യാഗപ്പൻ, ദാസയ്യ നാടാർ, എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Con­struc­tion work­ers strike in February

You may also like this video

Exit mobile version