കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. കർണാടകയിലെ നേലമംഗല ദേശീയപാതയിൽ ആയിരുന്നു അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട് കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കർ ലോറി വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ വിജയപുരയിലെ ഒരു കുടുംബത്തിലെ ആറു പേരാണ് അപകടത്തിൽ പെട്ടത്.
വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോൺ, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ക്രെയിൻ എത്തിച്ച് കാറിനുമുകളിൽ നിന്നു കണ്ടെയ്നർ മാറ്റിയത് ഏറെ സഹാസപ്പെട്ടാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ആഡംബര കാർ ഇവർ വാങ്ങുന്നത്. മൃതദേഹം നെലമംഗലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മൂന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.

