Site iconSite icon Janayugom Online

കേരള സ്റ്റോറിയുടെ ഉള്ളടക്കം കേരളത്തിലെ തീവ്രവാദത്തെക്കുറിച്ചെന്ന് നരേന്ദ്രമോഡി

കേരളത്തില്‍ നടക്കുന്ന തീവ്രവാദത്തെ തുറന്നുകാട്ടുന്ന സിനിമയാണ് ‘ദ കേരള സ്റ്റോറി’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കര്‍ണാടക ബെല്ലാരിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് കേരളത്തില്‍ തീവ്രവാദം നടക്കുന്നുവെന്ന് ആക്ഷേപിച്ചത്. ‘മനോഹരമായ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത് എന്നാണ് കേരള സ്റ്റോറി പറയുന്നത്. സമൂഹത്തിൽ ഇപ്പോൾ പുതിയ തീവ്രവാദം രൂപപ്പെട്ടിരിക്കുകയാണ്. ബോംബുകളും ആയുധങ്ങളും ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ ഉള്ളിൽ നിന്നുകൊണ്ട് അത് ഉണ്ടാക്കുന്നു. കേരള സ്റ്റോറി ഈ പുതിയ തീവ്രവാദത്തെയാണ് തുറന്ന കാട്ടുന്നത്. ‑സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് നരേന്ദ്രമോഡി വിവരിച്ചു.

അതേസമയം സിനിമ സാങ്കല്പികം മാത്രമാണെന്നാണ് ടീസറും ട്രൈലറും പരിശോധിച്ച കേരള ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ വിവരണത്തില്‍ പ്രധാനമന്ത്രി കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞതോടെ സിനിമ ആര്‍എസ്എസ്-ബിജെപി സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് വ്യക്തമായി.

കോണ്‍ഗ്രസ് തീവ്രവാദികള്‍ക്കൊപ്പം ആണെന്നും മോഡി തന്റെ പ്രസംഗത്തില്‍ ആരോപിച്ചു. കോൺഗ്രസ് ഒരിക്കലും തീവ്രവാദത്തിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാൻ കഴിയുമോ എന്നും മോഡി ചോദിച്ചു.

Eng­lish Sam­mury: Naren­dra Modi said Ker­ala Sto­ry’s con­tent is about ter­ror­ism in Kerala

Exit mobile version