Site iconSite icon Janayugom Online

ക്ഷേത്രമുറ്റത്ത് പൂക്കളമിടുന്നതിനെ ചൊല്ലി തർക്കം; 27 ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. കൂടാതെ ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലെക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തത്.

Exit mobile version