Site iconSite icon Janayugom Online

സഹകരണ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

KPRKPR

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തില്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ഇന്‍സെന്റീവ് കുടിശ്ശിക ഉടന്‍ അനുവദിക്കുക, കയര്‍— കൈത്തറി- വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുക, ജീവനക്കാരുടെ പ്രമോഷന്‍ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികള്‍ പിന്‍വലിക്കുക, ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തുക, ക്ഷീര സംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. തിരുവനന്തപുരത്തുവച്ച് നടത്തിയ ധര്‍ണ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: Coop­er­a­tive Employ­ees Sec­re­tari­at March and Dhar­na inau­gu­rat­ed by AITUC State Gen­er­al Sec­re­tary KP Rajendran

You may also like this video

Exit mobile version