Site iconSite icon Janayugom Online

2024ലെ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം: ഡി രാജ

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് വലതുപക്ഷ ശക്തികളെ പരാജയപ്പെടുത്തി രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആഹ്വാനം ചെയ്തു. അജോയ് ഭവനിൽ പാർട്ടി പതാക ഉയർത്തിയ ശേഷം സിപിഐ സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിൽ നിന്ന് അകന്നുനിന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അവർ നമ്മുടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഭരണഘടന മാറ്റാൻ ശ്രമിക്കുന്നു. ഹിന്ദു രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഫാസിസ്റ്റ് വലത് ഇന്ത്യക്കു വേണ്ടിയുള്ള ആർഎസ്എസ്-ബിജെപി പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ഡി രാജ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സിപിഐ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. ദിനേശ് ചന്ദ്ര വർഷ്ണെ പാർട്ടി പതാക ഉയർത്തി. പാർട്ടി ദേശീയ കൗൺസിൽ അംഗം ശങ്കർലാൽ, എഐടിയുസി ഡൽഹി സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുകേഷ് കശ്യപ്, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ റിതു പുരി, മഹിളാ ഫെഡറേഷന്‍ നേതാവ് അബ്സർ അഹമ്മദ്, രാംരാജ്, കേഹാർ സിങ് തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Summary:Country must be saved from fas­cist forces in 2024 elec­tions: D Raja
You may also like this video

Exit mobile version