Site iconSite icon Janayugom Online

കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. 

പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.കൊലപാതകമെന്ന് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ സമീപത്തു നിന്ന് ആയുധകൾ കണ്ടെത്തി. വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമാണ് കണ്ടെത്തിയത്. വിജയകുമാറിന്റെ തലക്ക് ഗുരുതര പരിക്കുണ്ട്. 

Exit mobile version