അതിരപ്പള്ളിയില്‍ കാടിനുള്ളില്‍ വച്ച് ദമ്പതികള്‍ക്ക് വെട്ടേറ്റു. ഭര്‍ത്താവ് മരിച്ചു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയുമാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു ദാരുണ സംഭവം. സംഭവത്തില്‍ സത്യന്റെ ജ്യേഷ്ഠന്‍ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സത്യനും സഹോദരങ്ങളായ രാജാമണിയും ചന്ദ്രമണിയും വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടിനുള്ളിലേക്ക് പോയതായിരുന്നു. പിന്നീട് മദ്യപിച്ച ചന്ദ്രമണിയും സത്യനും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യ ഷീലയേയും വെട്ടി.