മുൻ മാനേജരെ മർദ്ദിച്ച കേസിൽ ഹാജരാകാനാൻ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഒക്ടോബർ 27 ന് ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്. കേസിൽ ഇൻഫോപാർക്ക് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി.
ഏപ്രിൽ 26നായിരുന്നു ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ച് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സമൂഹ മാധ്യമാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

