Site icon Janayugom Online

കുട്ടികള്‍ക്ക് കോവാക്സിന്‍ വാക്സിന്‍ നല്‍കാന്‍ ഡിസിജിഐ അനുമതി

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിന്‍ കോവാക്സിന്‍. പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സീൻ നല്‍കാനാണ് ഇതിന് മുന്‍പ് അനുമതി നല്‍കിയിരുന്നത്.

മൂന്ന് വിഭാഗമായി തിരിച്ചാണ് കൊവാക്സിന്‍ പരീക്ഷണം നടത്തിയത്. 12 വയസു മുതല്‍ 18 വയസുവരെ പ്രായമുളളവരാണ് ആദ്യ വിഭാഗം. രണ്ടാമത്തെ വിഭാഗത്തില്‍ ആറ് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് ഉള്‍പ്പെടുത്തിയത്. രണ്ട് മുതൽ ആറ് വയസ് വരെയുള്ള കുട്ടികളെ മൂന്നാമത്തെ വിഭാഗത്തിലും ഉൾപ്പെടുത്തിയായിരുന്നു പരീക്ഷണം. കുത്തിവയ്പ്പ് ഫലങ്ങള്‍ മികച്ചതാണെന്ന് ഡിസിജിഐ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുട്ടികളിൽ രൂപപ്പെട്ട രോഗപ്രതിരോധ ശേഷിയും സുരക്ഷയും മുതിർന്നവർക്കു സമാനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ENGLISH SUMMARY:Covaxin allowed to be giv­en to chil­dren above two years of age
You may also like this video

Exit mobile version