കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആയ കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് വാണിജ്യനുമതി. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും.
മെഡിക്കല്‍ ഷോപ്പുകളില്‍ വാക്‌സിന്‍ ലഭ്യമാകില്ല.ആശുപത്രികളിലും ക്ലിനിക്കുകളിലുമാകും വാക്‌സിന്‍ ലഭ്യമാവുന്നത്. വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ കോവിന്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യണം. സബ്ജക്ട് എക്സ്പേര്‍ട്ട് കമ്മറ്റിയുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മുന്‍പ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വില സംബന്ധിച്ച് വ്യക്തതയില്ല.
English Summary: Covaxin and Covishield are now available in the market: approved by DGCI
You may like this video also