Site icon Janayugom Online

കോവിഡ് : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടാകും.

സംസ്ഥാനത്ത് ഇന്നലെ 19,688 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 1,17,823 സാമ്പിളുകള്‍ പരിശോധിച്ചതിൽ ടിപിആർ നിരക്ക് 16.71 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,38,782 ആയി ഉയർന്നു. 6,20,739 പേർ നിരീക്ഷണത്തിലുണ്ട്. 28,561 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ കൂടി കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 21,631 ആയി.

 

Eng­lish Sum­ma­ry: Covid: A review meet­ing chaired by the Chief Min­is­ter today

 

You may like this video also

Exit mobile version