Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 4,518 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നലെ കോവിഡ് ബാധിതർ നാലായിരത്തിഞ്ഞൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ ഒമ്പത് പേർ വൈറസ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്താകെ 25,782 സജീവകേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതാണ് മൊത്തത്തിൽ പ്രതിഫലിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് ബാധിതർ ആയിരത്തിന മുകളിലാണ്. ഇന്നലെ മുംബൈയിൽ മാത്രം അയിരത്തോളം രോഗികളുണ്ട്.

കേരളം ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങൾക്ക് ആശങ്ക അറിയിച്ച് കേന്ദ്രം കഴിഞ്ഞദിവസം കത്തയച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് കൊണ്ടായിരുന്നു കത്ത്.

Eng­lish summary;covid case increas­es in india

You may also like this video;

Exit mobile version