Site iconSite icon Janayugom Online

പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം; ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നു

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക് കോവിഡ് ബാധിച്ചത്. 40,863 പേര്‍ രോഗമുക്തരായി. 327 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 5,90,611 കോവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 3,44,53,603 പേര്‍ ആകെ രോഗമുക്തരായി. ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര്‍ രോഗമുക്തരായി. 1,009 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 513 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.

Eng­lish Sum­ma­ry: Covid cas­es are increas­ing dai­ly; Omi­cron cas­es are also on the rise
You may like this video also

Exit mobile version