യൂറോപ്പിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ആറാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി. ഇത് ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിന്റെ പകുതിയോളം വരുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം താരതമ്യേന കുറവാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
കോവിഡിനെ വിലക്കുറച്ച് കാണരുതെന്നും ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദങ്ങൾ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ലോകാരോഗ്യസംഘടനയുടെ യൂറോപ് ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകൾ കൂടുന്നതിന് അനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
വർധിച്ചുവരുന്ന കോവിഡ് കേസുകൾ രാജ്യത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ദേശീയ ആരോഗ്യ സേവന വിഭാഗം തകർച്ചയിലേക്ക് നീങ്ങുമെന്നും ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. രോഗികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ പുറത്ത് പുതിയ രോഗബാധിതരുമായി ആംബുലൻസുകൾ വരിനിൽക്കുകയാണെന്നും കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളെ നേരിടാൻ യുകെ സർക്കാർ തയാറാകുന്നില്ലെന്നും മെഡിക്കൽ ജേണലുകൾ കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യയില് ഇന്നലെ 15,528 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയർന്നു. കഴിഞഅഞ ദിവസത്തേക്കാൾ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എണ്ണം 1,43,654 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 25 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
English summary;Covid cases are increasing in Europe; World Health Organization
You may also like this video;