Site icon Janayugom Online

ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപിക്കാൻ സാധ്യത

ഡൽഹിയിൽ കോവിഡ് കണക്കുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ ആലോചന. അടുത്തയാഴ്ച ചേരുന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. കോവിഡ് കണക്കുകൾ വർധിക്കുന്നതിനാൽ സ്കൂളുകളിൽ ജാഗ്രത വേണമെന്ന് ഡല്‍ഹി സർക്കാർ നിർദേശം നൽകി.

ഇന്ന് 325 കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. മാസ്ക് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ തിരികെ വരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെയും ആവശ്യം.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം പരിശോധിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭ്യർത്ഥിച്ചു. സ്കൂളുകളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ഉൾപ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഒരാൾക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ സ്കൂൾ മുഴുവനായോ ഭാഗികമായോ അടച്ചിടണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദേശിച്ചു.

Eng­lish summary;covid cas­es are on the rise again in Delhi

You may also like this video;

Exit mobile version