Site icon Janayugom Online

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധന. സംസ്ഥാനത്ത് ഇന്ന് മാത്രം 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലാണ് (463) . തിരുവനന്തപുരം ജില്ലയിൽ 239 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധന രേഖപ്പെടുത്തിയത്. . ഇന്നലെ 1161 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്തായിരുന്നു. 365 പേർക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കോവിഡ് കേസുകൾ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

Eng­lish summary;covid cas­es are on the rise in the state

You may also like this video;

Exit mobile version