Site iconSite icon Janayugom Online

രാജ്യത്ത് കൊവിഡ് കേസുകൾ 3,000 കവിഞ്ഞു; 24 മണിക്കൂറിനുള്ളിൽ 4 മരണം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,000 കടന്നു. 3395 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1336 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 1 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ ആശുപത്രികളിൽ വെണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 

Exit mobile version