Site iconSite icon Janayugom Online

കേരളത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; 24 മണിക്കൂറിനിടയില്‍ 4,459 രോഗികള്‍

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ വീണ്ടും ഉയരുകയാണ്. മൂന്നാം തരംഗത്തിന് ശേഷം 4,459 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 1,161 കേസുകളാണ് ഇന്ന് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു. 

Eng­lish Summary:covid cas­es on the rise again in Ker­ala; 4,459 patients in 24 hours
You may also like this video

Exit mobile version