Site icon Janayugom Online

ഡല്‍ഹിയില്‍ വീണ്ടും കോവിഡ്; സ്കൂളുകളില്‍ നിയന്ത്രണം കടുപ്പിച്ചു

ഡല്‍ഹിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സംസ്ഥാനം. കോവിഡ് കേസുകലില്‍ 50 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ അടുത്തിടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 

വിവിധ സ്കൂളുകളില്‍ ഇതേതുടര്‍ന്ന് ജാഗ്രതാ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ വരുമ്പോള്‍ മാസ്‌ക് ധരിക്കണം. സാമുഹിക അകലം പാലിക്കണം. കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ സ്കൂളുകല്‍ അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ 299 പേര്‍ക്കാണ് ബുധനാഴ്ച പുതിയതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ഇത് 202 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: covid Con­trol was tight­ened in Del­hi schools
You may also like this video

Exit mobile version