Site icon Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കോവിഡ്; 160 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇത്. 389 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 44,157 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 4,34,756 ആയി.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,33,924 ആയി കുറഞ്ഞിട്ടുണ്ട്. 155 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,80,626 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 7,95,543 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ അകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 58,25,49,595 ആയി.
eng­lish sum­ma­ry; covid dai­ly updates
you may also like this video;

Exit mobile version