Site iconSite icon Janayugom Online

കണ്ണൂരില്‍ കോവിഡ് മരണം

കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കോവിഡിനൊപ്പം  മറ്റ് അസുഖങ്ങളുണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. കഴിഞ്ഞ 22നാണ് മരണം സംഭവിച്ചത്. 90 വയസുണ്ടായിരുന്നു. കണ്ണൂരില്‍ ഒമ്പതുമാസത്തിനുശേഷം ഇതാദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം ഇന്ന് രാവിലെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പയ്യാമ്പലത്ത്  സംസ്കരിച്ചു.

കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. തൃശൂരിലാണ് ഈ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരിലേതുള്‍പ്പെടെ മരണസംഖ്യ ഇതോടെ നാലായി ഉയര്‍ന്നു.  എറണാകുളതാണ് കൂടുതല്‍ കോവിഡ് കേസുകള്‍. 50 പേര്‍ക്കാണ് എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. മെഡിക്കൽ കോളേജുകളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകി.

 

Eng­lish Sam­mury: Covid death in Kan­nur Muzhuppilangadu

 

Exit mobile version