ഇന്ത്യയിൽ 4.7 ദശലക്ഷം കോവിഡ് മരണങ്ങൾ ഉണ്ടായെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ സെൻട്രൽ കൗൺസിൽ ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ യോഗത്തിൽ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ വിമർശനം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും രാജ്യത്തെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രിമാർ പറഞ്ഞു.
മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ശക്തവും കാര്യക്ഷമവും സമഗ്രവുമായ സംവിധാനമാണ് ഇന്ത്യയിലുള്ളത്. എല്ലാ കോവിഡ് മരണങ്ങളും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് സുതാര്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ കെവാഡിയയിൽ ആരംഭിച്ച ത്രിദിന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായിരുന്നു. 22 ആരോഗ്യമന്ത്രിമാർ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഏകകണ്ഠമായി നിരസിച്ചതായി മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
English summary; covid dies; Health ministers against the World Health Organization
You may also like this video;