ചൈനയില്‍ വച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 19ാം ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീരുമാനം. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. അതേസമയം മത്സരം മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ വിവരം സ്ഥിരീകരിച്ചു. പകരം തിയതി പ്രഖ്യാപിച്ചിട്ടില്ല. ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാന്‍ചൗ. ഇവിടെ കോവിഡ് രോഗ വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ കൊണ്ട് ലോക്ഡൗണിലാണ് നഗരം. ഇവിടെ ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സ് നടത്തിയത് പോലെ ബബിളിനുള്ളില്‍ ഏഷ്യന്‍ ഗെയിംസും നടത്തും ആദ്യം സംഘാടകര്‍ നിലപാടെടുത്തത്. എന്നാല്‍ ഇപ്പോള്‍ മത്സരം മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
English Summary:covid expansion; Asian Games postponed
You may also like this video