കോവിഡ് രോഗം സ്ഥിരീകരിച്ച ഇന്ത്യന്‍ പൗരന്മാരെ വിലക്കി നേപ്പാള്‍. നാല് വിനോദസഞ്ചാരികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ജ്വാലഘട്ട് അതിര്‍ത്തി വഴി പടിഞ്ഞാറന്‍ നേപ്പാളിലെ ബൈത്താഡി ജില്ലയിലേക്ക് എത്തിയ ഇന്ത്യക്കാരാണ്. കോവിഡ് ബാധിച്ചതോടെ ഇവരോട് തിരികെ മടങ്ങി പോകാന്‍ നിര്‍ദ്ദേശിച്ചു. നേപ്പാളിലുള്ള ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് വന്ന നേപ്പാള്‍ പൗരന്മാര്‍ക്ക് കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായും ബൈത്താഡി ഹെല്‍ത്ത് ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.
English Summary:Covid for Tourists; Nepal bans Indians
You may also like this video