Site iconSite icon Janayugom Online

രാജ്യത്ത് ആശങ്ക ഉണർത്തി കോവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,041 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,68,585 ആയി. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,177 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരച്ചവരുടെ എണ്ണം 5,24,651 ഉയര്‍ന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ആയി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.56 ആയി ഉയര്‍ന്നു.

Eng­lish summary;covid in india

You may also like this video;

Exit mobile version