Site iconSite icon Janayugom Online

കോവിഡ് വർധന; നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ഡൽഹി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. മാസ്ക് വയ്ക്കുന്നത് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽനിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

വിദഗ്ധ സംഘങ്ങളും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും ചേർന്ന യോഗത്തിലാണ് തീരുമാനം. സമീപ ദിവസങ്ങളിൽ ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.

സ്കൂളുകൾ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്തതായാണ് റിപ്പോർട്ട്. സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാൽ‍ മാസ്ക് ധരിക്കേണ്ട സാഹചര്യം നിലവില്ലെന്നും യോഗം ചേർന്ന ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

Eng­lish summary;covid increase; Del­hi ready to tight­en control

You may also like this video;

Exit mobile version