Site iconSite icon Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 കോവിഡ് രോഗികള്‍

രാജ്യത്ത് 287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 8865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ പകുതിയും കേരളത്തിലാണ്.ഇന്നലെ 197 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

24 മണിക്കൂറിനിടെ 11,971 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്.

പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമായി താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 43 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിന് താഴെയാണ് നില്‍ക്കുന്നത്.

രാജ്യത്തെ സജീവ കേസുകള്‍ മൊത്തം കേസുകളില്‍ 1 ശതമാനത്തില്‍ താഴെയാണ്, ഇത് നിലവില്‍ 0.38 ശതമാനമാണ്, ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. വീണ്ടെടുക്കല്‍ നിരക്ക് നിലവില്‍ 98.27 ശതമാനമാണ്, ഇത് പകര്‍ച്ചവ്യാധിയുടെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

Eng­lish Sum­ma­ry : covid nation­al sta­tis­tics 16112021

You may also like this video :

Exit mobile version