Site icon Janayugom Online

രാജ്യത്ത് 14,623 പ്രതിദിന കോവിഡ് രോഗികള്‍; വാക്‌സിനേഷന്‍ 100 കോടിയിലേക്ക്,197 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,623 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി.പ്രതിദിന രോഗികളില്‍ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സജീവ രോഗികള്‍ 1,78,098 ആയി കുറഞ്ഞു.ഇതുവരെ 3,41,08,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,34,78,247 പേര്‍ രോഗമുക്തരായി. 4,52,651 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ രോഗമുക്തി നിരക്ക് 98.15% ആണ്. സജീവ രോഗികള്‍ 0.52% ആയി കുറഞ്ഞു.രാജ്യത്തെ വാക്‌സിനേഷന്‍ ഇന്ന് രാത്രിയോടെ 100 കോടി ഡോസ് പിന്നിടും. 

Eng­lish Sum­ma­ry : Nation­al covid sta­tis­tics 20102021

You may also like this video :

Exit mobile version