Site iconSite icon Janayugom Online

ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം: സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചു

Coronavirus COVID-19 all around the Earth. News about corona virus, Covid concept. 3D render

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് കേന്ദ ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര , കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവയാണ് സ്ഥിതി ഗുരുതരമായ മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി നിരീക്ഷിക്കാന്‍ കേന്ദ്ര വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 നും 18 നും ഇടയ്ക്ക് പായമുള്ളവരില്‍ 52 ശതമാനം പേര്‍ ഇതുവരെ വാക് സിന്‍ സ്വീകരിച്ചിട്ടുെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരുടെ എണ്ണം 160 കോടി 32 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 60 ലക്ഷം ഡോസ് വാക്സിനാണ് നല്‍കിയത്. 15 നും 18 നും ഇടയ്ക്ക് പ്രായമുള്ള മൂന്ന് കോടി 82 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കിയിട്ടുെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 19 ലക്ഷത്തില്‍പ്പരം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂന്നു ലക്ഷത്തി 17,000ല്‍ അധികം പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു. 93.63 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. 9,287 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് ഇതുവരെ കെത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry: covid out­break in six states: Cen­ter appoints expert team to mon­i­tor situation
You may like this video also

Exit mobile version