Site icon Janayugom Online

കോവിഡ് പൊസിറ്റിവായ ആള്‍ പുറത്തിറങ്ങി നടക്കുന്നു: നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ്

mask

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്ത്‌പോയ കോവിഡ് രോഗിക്കെതിരെ നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് പൊലീസിന് പരാതി നല്‍കി കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ പ്രശാന്ത്. കഴിഞ്ഞ 13ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രകാരം കോവിഡ് പോസിറ്റീവ് സ്ഥിതികരിച്ച കെഎസ്എഫ്ഇ നെടുങ്കണ്ടം ബ്രാഞ്ച് മാനേജര്‍ സന്തോഷിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് നെടുങ്കണ്ടം പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ അനുമതിയില്ലാതെ പുറത്ത് പോകരുതെന്നും, മറ്റ് രോഗങ്ങള്‍ ഉള്ളതിനാല്‍ ഫലപ്രദമായ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറുവാനുളള നിര്‍ദ്ദേശവും സന്തോഷിന് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിരുന്നു. എന്നാല്‍ രോഗവിവരങ്ങള്‍ അന്വേഷിച്ച് പിന്നീട് വിളിച്ചപ്പോള്‍ സന്തോഷ് കട്ടപ്പനയിലേയ്ക്കുള്ള യാത്രമദ്ധ്യേയാണെന്ന് അറിയുവാന്‍ കഴിഞ്ഞു. മറ്റൊരു സ്വകാര്യ ലാബില്‍ നിന്നും ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കൈയ്യിലുണ്ടെന്നും അതിനാല്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നുമാണ് സന്തോഷിന്റെ വാദം. സര്‍ക്കാര്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെ പോസിറ്റീവ് ഫലം ഉള്ള സന്തോഷിന്റെ പ്രവൃത്തി നാട്ടില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതിനാല്‍ അടിയന്തിര നിയമ നടപടി സ്വീകരണമെന്നും നെടുങ്കണ്ടം പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: Covid pos­i­tivist walks out: Health depart­ment urges action

You may like this video also

Exit mobile version