Site icon Janayugom Online

രാജ്യത്ത് കോവിഡ് വീണ്ടും കൂടുന്നു; 2380 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 2380 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ന്യൂഡല്‍ഹിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയര്‍ന്നു.

കോവിഡ് കേസുകളില്‍ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഡല്‍ഹി വീണ്ടും കോവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 11നും 18നും ഇടയില്‍ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വര്‍ധിച്ചു. കോവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരില്‍ മൂന്ന് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുള്ളത്.

അതിനിടെ ഡല്‍ഹിയില്‍ മാസ്‌ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി. മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാന്‍ ഇന്നലെ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല.

Eng­lish sum­ma­ry; Covid ris­es again in the coun­try; anoth­er 2380 peo­ple con­firmed Covid

You may also like this video;

Exit mobile version