സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്നു മന്ത്രി സഭാ യോഗം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് നിലവിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശമാക്കേണ്ടി വരും എന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.
നിയന്ത്രണം സംബന്ധിച്ച് നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സർക്കാർ അറിയിച്ചു. അമേരിക്കയിൽ ഉള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.
English Summary: covid spreads: CM urges stern vigilance