ലോകത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തിയ ഒരു വിദേശിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആസ്ട്രിയയിൽനിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലെത്തിയ 41കാരിയായ യുവതിക്കാണ് രോഗം. ഇതോടെ മഥുരയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി.
നേരത്തേ, സ്പെയിൻ, സ്വിറ്റ്സർലൻറ്, ആസ്ട്രിയ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നാലുപേരും രണ്ടാഴ്ച നീണ്ട വൃദ്ധാവൻ സന്ദർശനത്തിന് എത്തിയവരായിരുന്നു. മടങ്ങിപോകുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 15ദിവസത്തിനിടെ 1000ത്തോളം പേര്‍ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നായി മുംബൈയിലെത്തിയതായി അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്ത പ്രദേശമായ ദക്ഷിണാഫ്രിക്കയിൽനിന്ന് ഉൾപ്പെടെയുള്ളവരാണ് ഇവർ. ഇതുവരെ 466 പേരുടെ പട്ടിക വിമാനത്താവള അതോറിറ്റി കൈമാറിയിട്ടുണ്ടെന്നും ഇതിൽ 100ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
english summary;covid to another foreigner who came to India
you may also like this video;