Site iconSite icon Janayugom Online

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 3,116; രോഗമുക്തി നിരക്ക് 98.71 %

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ രോഗം ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നു. അതിനിടെ രാജ്യത്താകെ കോവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 180 കോടിയായി. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,90,991 ആയി. 38,069 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 5,15,850 ആണ് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്കെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Eng­lish Summary:covid updates in india 13-10-2022
You may also like this video

Exit mobile version