Site icon Janayugom Online

രാജ്യത്ത് 12,000ന് മുകളില്‍ കോവിഡ് രോഗികള്‍; ടിപിആര്‍ കുത്തനെ ഉയര്‍ന്നു

രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ടിപിആര്‍ നിരക്കില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 12,781 പേര്‍ക്കാണ് ഇന്നലെ കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. 18 മരണം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിലവില്‍ രാജ്യത്ത് 76,700 സജീവ കേസുകളാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 524873 ആയി രോഗമുക്തരായവരുടെ എണ്ണം 42707900 ആയി. മഹാരാഷ്ട്രയിലും കേരളത്തിലും ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍ രോഗബാധിതര്‍.

Eng­lish Summary:covid updates in india 20-06-2022
You may also like this video

Exit mobile version