Site icon Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കോവിഡ് കോസുകളില്‍ നേരിയ കുറവ് രേഖപ്പടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 3545 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പല സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19688 ആണ്. 24 മണിക്കൂറില്‍ 27 മരണമാണ് കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇവിടെ ആയിരത്തിന് മുകളിലാണ് പുതിയ രോഗികള്‍.

Eng­lish Summary:covid updates in india 6–5‑2022
You may also like this video

Exit mobile version