Site icon Janayugom Online

രാജ്യത്ത് 24 മണിക്കൂറിൽ 27,254 പുതിയ കോവിഡ് കേസുകൾ; 219 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,32,64,175 ആയി. 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,42,874 .

37,687 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,74,269 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.1.13 ശതമാനമാണ് പ്രതിദിന പോസ്റ്റിവിറ്റി നിരക്ക്.
eng­lish summary;covid updates India
you may also like this video;

Exit mobile version