Site iconSite icon Janayugom Online

നാലായിരം കടന്ന് കോവിഡ്

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ നാലായിരം കടന്നു. ഇന്നലെ 4224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2464 പേര്‍ രോഗമുക്തി നേടി. ഇന്നലെ 20 കോവിഡ് മരണങ്ങള്‍ സ്ഥീരികരിച്ചു. സജീവ രോഗികളുടെ എണ്ണം 24,333 ആയി. ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളത്താണ്. ആയിരത്തിലധികമാണ് രോഗികളുടെ എണ്ണം. തിരുവനന്തപുരത്ത് 733 രോഗികളാണ് ഉള്ളത്.
അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയർന്നു. 7293 പേർ ഇന്നലെ രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

Eng­lish sum­ma­ry; covid updates kerala
You may also like this video;

Exit mobile version