Site icon Janayugom Online

കുട്ടികളിലെ കോവിഡ് വാക്സിനേഷൻ ദ്രൂതഗതിയിലാക്കണമെന്ന് എയിംസ് മേധാവി

രാ​ജ്യ​ത്ത് കുട്ടികളില്‍ കോവിഡ് വാക്സിനേഷന്‍ വേ​ഗത്തിലാക്കണം എന്ന് എയിംസ് മേധാവി. എ​ട്ട് ​മു​ത​ല്‍ 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടികളുടെ വേ​ഗം കൂട്ടണം എന്നാണ് എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ പറയുന്നത്.

കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി മു​തി​ര്‍​ന്ന​വ​രു​ടേ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച്‌ കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. കോവിഡ് വാക്സിനേഷനില്‍ അ​സു​ഖ​ങ്ങ​ളു​ള്ള കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണം.

കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ നമ്മള്‍ ചെയ്യേണ്ട അ​ടു​ത്ത മാ​ര്‍​ഗം അ​താ​ണെ​ന്നും ര​ണ്‍​ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും എ​യിം​സ് മേ​ധാ​വി ചൂണ്ടിക്കാണിച്ചു. ഭാരത് ബയോടെക്കിന്റെ കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ഉ​ട​ന്‍ ല​ഭി​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പറഞ്ഞു.

Eng­lish Sum­ma­ry : covid vac­ci­na­tion in chil­dren needs to be fast says aims chief

You may also like this video :

Exit mobile version