Site icon Janayugom Online

ഇടുക്കി ജില്ലയില്‍ കോവിഡ് നിയന്ത്രണവിധേയം, മൂന്ന് എന്‍എല്‍ടിസികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

നെടുങ്കണ്ടം എല്‍എല്‍ടിസി കരുണാ ആശുപത്രി.

ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ മൂന്ന് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രിറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിച്ചു. ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന എട്ട് കോവിഡ് എഫ്എല്‍ടിസികളില്‍ നെടുങ്കണ്ടം കരുണാ ആശുപത്രി, തൊടുപുഴ ന്യുമാന്‍, അക്കാദമിക്ക് ബ്ലോക്ക് എന്നിവയുടെ പ്രവര്‍ത്തനമാണ് ഇന്നലെകൊണ്ട് അവസാനിപ്പിച്ചത്. 

ഇടുക്കി മെഡിക്കല്‍കോളേജ്, കട്ടപ്പന, തൊടുപുഴ ശാരോണ്‍, ജില്ലാ ആശുപത്രി തൊടുപുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നും കോവിഡ് ട്രീറ്റ്‌മെന്റ് ലഭ്യമാകും. കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് കൂടുതല്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് ഈ വിഭാഗത്തില്‍ ജോലി ചെയ്ത് വന്നിരുന്ന 40 ശതമാനത്തിലധികം ജീവനക്കാരുടെ സേവനം അവസാനിച്ചു.
eng­lish sum­ma­ry; covid was con­trol In Iduk­ki district
you may also like this video;

Exit mobile version