Site iconSite icon Janayugom Online

കേരളത്തില്‍ ഇന്ന് 3,904 കോവിഡ് രോഗികള്‍; 14 മരണം

സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ വൈറസ് ബാധയെ തുടര്‍ന്ന് 14 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കി. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 929 കേസുകളാണ് പുതുതായി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍ 70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാനും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Eng­lish Summary:covidupdates in ker­ala 30–6‑2022
You may also like this video

Exit mobile version