Site iconSite icon Janayugom Online

ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവോവാക്സ് ഉപയോഗിക്കാം

കൊവീഷിൽഡ് വാക്സിന്റ് ഉത്പാദകരായ പൂനയിലെ സിറം ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്സ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി.

ജനോവ ഫാർമസ്യൂട്ടിക്കൽസിന്റെ എംആർഎൻഎ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. പതിനെട്ട് വയസിന് മുകളിലുള്ളവരിൽ കുത്തിവെക്കാനാണ് അനുമതി. ഇതോടെ കോവിഡ് പ്രതിരോധത്തിനായി കൂടുതൽ വാക്സിനുകൾ രാജ്യത്ത് ലഭ്യമാകും.

ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ ഡിസിജിഐ വിദഗ്ധ സമിതി കോവോവാക്സിനായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ തേടിയിരുന്നു.

ഡിസംബർ 28 ന് മുതിർന്നവരിലും 12 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ ചില നിബന്ധനകൾക്ക് വിധേയമായി മാർച്ച് 9 ന് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഡിസിജിഐ കോവോവാക്ന്സിന് അംഗീകാരം നൽകിയിരുന്നു.

മാർച്ച് 16 മുതലാണ് രാജ്യത്ത് 12–14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുന്നത്. കഴിഞ്ഞ വർഷം ജനുവരി 16 ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. മുൻനിര പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞ വർഷം ഫെബ്രുവരി 2 മുതലാണ് ആരംഭിച്ചത്.

Eng­lish summary;covovax can be used by chil­dren between the ages of sev­en and twelve

You may also like this video;

Exit mobile version