Site iconSite icon Janayugom Online

സി പി ബാബു സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി

kanhanadkanhanad

സിപിഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ കാഞ്ഞങ്ങാട് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. 1980ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി 1992 ല്‍ എഐവൈഎഫ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി നീലേശ്വരം മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മലയോര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2011 ല്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ജില്ലാ കൗണ്‍സിലിന്റെ അസി. സെക്രട്ടറിമാരില്‍ ഒരാളായിരുന്നു.
ബികെഎംയു സംസ്ഥാന എക്‌സിക്യൂട്ടീവംഗം, ജില്ലാ സെക്രട്ടറി പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ഡിസ്ട്രിക്റ്റ് റബ്ബര്‍ ആന്റ് കാഷ്യു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സമ്മേളനം 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പത് പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് സരോജിനഅമ്മ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍രവീന്ദ്രന്‍, ദേശീയഎക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മറുപടി പറഞ്ഞു.

Eng­lish Sum­ma­ry: CP Babu CPI Kasaragod Dis­trict Secretary

You may like this video also

Exit mobile version