ഒക്ടോബര്‍ 14 മുതല്‍ 18 വരെ സിപിഐ 24ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ഇടതു ‑മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത മുന്‍കാല നേതാക്കളുടെ പോരാട്ട വീര്യം പ്രകടിപ്പിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ചരിത്രഘട്ടത്തിന് ശില പാകുന്നതായിരിക്കും വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസെന്ന് തുടര്‍ന്ന് സംസാരിച്ച കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു.
ദാസരിഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത് കൗര്‍, പല്ലബ് സെന്‍ ഗുപ്ത, ഡോ. ബാല്‍ ചന്ദ്ര കാംഗോ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ മുപ്പല്ല നാഗേശ്വര്‍ റാവു, ജെ വി എസ് മൂര്‍ത്തി, തെലങ്കാന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പല്ല വെങ്കിട്ടറെഡ്ഡി, കെ സാംബശിവ റാവു, എഐടിയുസി സംസ്ഥാന സെക്രട്ടറി ജി ഒബുലേഷു, എന്‍എഫ്‌ഐഡബ്ല്യു സംസ്ഥാന സെക്രട്ടറി പി ദുര്‍ഗാ ഭവനി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ വനജ സ്വാഗതം പറഞ്ഞു. നേതാക്കളായ റാവുല വെങ്കയ്യ, ജല്ലി വിത്സന്‍, പി ഹരിനാഥ റെഡ്ഡി, പി ജെ ചന്ദ്രശേഖറ റാവു തുടങ്ങിയവര്‍ സംബന്ധിച്ചു.
English summary; CPI formed a welcoming group for the successful conduct of the 24th Party Congress
You may also like this video;